play-sharp-fill
അയ്മനത്ത് കാറ്റും മഴയും: അയ്മനം പൂന്ത്രക്കാവ് ദേവീ ക്ഷേത്രത്തിന് സമീപത്ത് കനത്ത നാശം: വൈദ്യുതി ലൈനുകളും പൊട്ടി വീണു

അയ്മനത്ത് കാറ്റും മഴയും: അയ്മനം പൂന്ത്രക്കാവ് ദേവീ ക്ഷേത്രത്തിന് സമീപത്ത് കനത്ത നാശം: വൈദ്യുതി ലൈനുകളും പൊട്ടി വീണു

സ്വന്തം ലേഖകൻ

അയ്മനം: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും അയ്മനത്ത് കനത്ത നാശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തിയായ കാറ്റിലും മഴയിലും അയ്മനം പൂന്ത്രക്കാവ് ദേവീ ക്ഷേത്ര പരിസരത്തും സമീപ വീടുകൾക്കുമാണ് നാശനഷ്ടം ഉണ്ടായത്.

കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വഴിയിൽ വീണ് കിടക്കുകയാണ്. ക്ഷേത്ര മതിൽക്കെട്ടുകളും ഷെഡ്ഡുകളും തകർന്നു വീണു. എട്ടോളം മരങ്ങൾ ക്ഷേത്ര മൈതാനിയിൽ കടപുഴകി വീണു. പൂന്ത്രക്കാവും തെക്കേക്കരയുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപ വഴിയരികിലെ വീടുകൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. അതിശക്തിയായ ഭയാനകമായ കാറ്റിലാണ് മരങ്ങൾ കടപുഴകിയത്. സമീപവാസികളും സന്നദ്ധപ്രവർത്തകരും ചേർന്നു മരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥയ്ക്കു താൽക്കാലിക ശമനം ഉണ്ടാക്കി.

പ്രദേശത്ത് വൈദ്യുതി പൂർണമായും നിലച്ചു. പ്രദേശത്ത് വാർഡ് മെമ്പർ മാരും, ദേവസ്വം ശ്രീകാര്യം, മറ്റ് അധികാരികളും എത്തി സ്ഥിതി ഗതികൾ വിലയിരുത്തി.