അയ്മനത്ത് പൊതുകടവിനു സമീപം ഭക്ഷണ മാലിന്യം തള്ളി: ദുർഗന്ധത്തിൽ മുങ്ങി അയ്മനം പൂന്ത്രക്കാവ്; മാന്യതയില്ലാതെ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ

അയ്മനത്ത് പൊതുകടവിനു സമീപം ഭക്ഷണ മാലിന്യം തള്ളി: ദുർഗന്ധത്തിൽ മുങ്ങി അയ്മനം പൂന്ത്രക്കാവ്; മാന്യതയില്ലാതെ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ

സ്വന്തം ലേഖകൻ

അയ്മനം: അയ്മനം പൂന്ത്രക്കാവ്, പള്ളിയാടം പ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ മാലിന്യങ്ങൾ അടക്കം തള്ളി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു മര്യാദയുമില്ലാതെ റോഡരികിൽ തള്ളിയിരിക്കുന്നത്. പള്ളിയാടം പ്രാപ്പുഴ തെക്കേക്കര ഭാഗത്ത് പൊതുകടവിന് സമീപമാണ് വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്.

കേറ്ററിംങ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്നു വ്യക്തമാകുന്നതാണ് ഈ ഭക്ഷണ അവശിഷ്ടങ്ങൾ. വിവാഹമോ മറ്റു ചടങ്ങുകളിലോ വിളമ്പിയതിനു ശേഷമുള്ള മാലിന്യങ്ങൾ റോഡരികിലേയ്ക്കു തള്ളിയ രീതിയിലാണ് മാലിന്യങ്ങൾ ഇപ്പോൾ കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ സാധാരണക്കാരായ ആളുകൾ കൂടതലായി ഉപയോഗിക്കുന്നതാണ് ഈ കടവ്. ഈ കടവിലാണ് ഇത്തരത്തിൽ വൻ തോതിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. അടുത്തിടെ മാത്രമാണ ഈ തോടും പരിസരവും വൃത്തിയാക്കിയത്. എന്നാൽ, ഇത് പോലും പരിഗണിക്കാതെയാണ് ഇപ്പോൾ വൻ തോതിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്.

ജനുവരി ഒന്നു മുതൽ ജില്ലയെ സമ്പൂർണ മാലിന്യ വിമുക്ത ജില്ലയാക്കാനുള്ള പദ്ധതികൾ ജില്ലാ ഭരണകൂടം ഒരുക്കുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. ഇത് വെള്ളത്തിൽ കലർന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.