video
play-sharp-fill
അയയിൽ ഊഞ്ഞാലാടിയ വിദ്യാർത്ഥി കയർ കുരുങ്ങി മരിച്ചു

അയയിൽ ഊഞ്ഞാലാടിയ വിദ്യാർത്ഥി കയർ കുരുങ്ങി മരിച്ചു

സ്വന്തം ലേഖിക

മലയിൻകീഴ് : തുണി വിരിക്കുന്ന അയയിൽ തോർത്ത് ചുറ്റി ഊഞ്ഞാലാടുമ്പോൾ തോർത്തും കയറും കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥി മരണമടഞ്ഞു.

മാറനല്ലൂർ പന്തടിക്കളം കല്ലംപൊറ്റ വീട്ടിൽ ബിനുകുമാറിന്റെ മകൻ വിനോദ് (13) ആണ് മരിച്ചത്. കണ്ടല ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിൽ കയറ് കുരുങ്ങിയതിനെ തുടർന്ന് പിടി വിട്ട് സമീപത്തെ താഴ്ന്ന ഭാഗത്ത് വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു മരണംസംഭവിച്ചടത്. മ്യതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: മഞ്ജുഷ. സഹോദരങ്ങൾ: വിന്ദുജ, വിഷ്ണു.