play-sharp-fill
മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു

 

അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മണർകാട് അരീപറമ്പ് സ്വദേശി ജോസ് എ.എം (56) നെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2:30 മണിയോടുകൂടി അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കൂരോപ്പട സ്വദേശിയായ യുവാവിനെ ഇയാൾ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസ്റ്റാൻഡിൽ വച്ച് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്.

 

പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജോസ്, എസ്.ഐ മാരായ ആനന്ദ്, ജേക്കബ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ ശ്രീജിത്ത്, ബിങ്കർ, ഗിരീഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group