സെൻസൊഡൈൻ പരസ്യങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്;ഹെൽത്ത് കെയർ ലിമിറ്റഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താൽക്കാലികമായി നിർത്തിവെച്ചത്
സ്വന്തം ലേഖിക
ഡൽഹി : പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ സെൻസൊഡൈന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സി പി ഐ ) വിലക്ക് ഏർപ്പെടുത്തി.സെൻസൊഡൈൻ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾകൺസ്യൂമർ ഹെൽത്ത് കെയർ ലിമിറ്റഡിന്റെ നിബന്ധനകൾ ലംഘിച്ചുവെന്നാരോപിച്ച് പരസ്യം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ഉത്തരവിട്ടിരിക്കുന്നത്.
സെൻസൊഡൈൻ ഉപയോഗിക്കുമ്പോൾ ഫലം 60 സെക്കന്ഡുകൾക്കുള്ളിൽ ലഭിക്കുമെന്നും ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണെന്നും ടൂത്തപേസ്റ്റിന്റെ അവകാശവാദം.ഈ വാഗ്ദാനങ്ങളിൽ പരിശോധനക്കും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി നിർദേശം നൽകി. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.
സി സി പി ഐ ഓഡർ വന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പരസ്യം പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു.ഇന്ത്യക്കാരല്ലാത്ത ഡെന്റിസ്റ്റുകളാണ് ഈ ടൂത്തപേസ്റ്റിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും സി സി പി ഐ കണ്ടെത്തലിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group