play-sharp-fill
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് മരണം; വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്ര അന്ത്യയാത്രയായതിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് മരണം; വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്ര അന്ത്യയാത്രയായതിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

സ്വന്തം ലേഖകൻ
മലപ്പുറം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു. ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് മരണം. അപകടം വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെ.

അപകടം നടന്നയുടനെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചിരിന്നു. ഓട്ടോ ഡ്രൈവർ വൈകുന്നേരത്തോടെയും മരിച്ചു. ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46 ), സഹോദരന്‍ ഉസ്മാന്‍ (36), ഭാര്യ സുലൈഖ (33) ഓട്ടോ ഡ്രൈവര്‍ ചേപ്പൂര്‍ ചണ്ടിയന്‍ മൂച്ചി ഹസന്‍ കുട്ടി (32)എന്നിവരാണ് മരിച്ചത്.


കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ച ഉസ്മാന്റെ മകളുടെ വിവാഹം നടന്നത്. അതിലെ സല്‍ക്കാരമാണ് ഇന്ന് നടക്കാനിരുന്നത്. അതില്‍ പങ്കെടുക്കാനായിരുന്നു സംഘം യാത്ര തിരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. വള്ളിക്കാപറ്റയില്‍ വെച്ച്‌ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഉസ്മാന്റെയും സഹോദരിയുടെയും മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു അപകടത്തില്‍ പെട്ട കുടുംബം.ഗുരുതരമായി പരിക്കേറ്റ കുട്ടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്.