ഓട്ടോറിക്ഷയിൽ ചുറ്റി വിദേശമദ്യം വില്പന ; ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കവേ പൊലീസ് പിടിയിൽ ; വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും ഓട്ടോയും ഉൾപ്പെടെ പിടിച്ചെടുത്തു

ഓട്ടോറിക്ഷയിൽ ചുറ്റി വിദേശമദ്യം വില്പന ; ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കവേ പൊലീസ് പിടിയിൽ ; വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും ഓട്ടോയും ഉൾപ്പെടെ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോയിപ്രം: സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ പൊലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിദേശമദ്യവും വിൽപ്പന നടത്തിക്കിട്ടിയ പണവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

പുല്ലാട് കുറവൻകുഴി വള്ളിപ്പറമ്പിൽ വി ആർ സുതനാ(49) ആണ് അറസ്റ്റിലായത്. ഇന്നലെ സന്ധ്യയോടെ ആത്മാവുകവലക്ക് സമീപത്ത് ഓട്ടോ പാർക്ക് ചെയ്ത്, ആളുകൾക്ക് മദ്യം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കവേയാണ് ഇയാൾ പിടിയിലായത്. മൂന്ന് കുപ്പികളിലായി ഒന്നര ലിറ്റർ മദ്യം പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ മുഹ്സിൻ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് പട്രോളിങ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി. പൊലീസ് സംഘത്തിൽ എസ് സി പി ഓ അഭിലാഷ്, സി പി ഓമാരായ സുരേഷ്, പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.

ഓട്ടോയുടെ പിന്നിലെ പ്ലാറ്റ്ഫോമിൽ നിന്നും വെള്ളക്കുപ്പിയും ഗ്ലാസും കണ്ടെടുത്തു. മൂന്ന് കുപ്പികളിൽ രണ്ടെണ്ണം സീറ്റിന് പിന്നിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു. വില്പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പണം കൊടുത്തു മദ്യം വാങ്ങിക്കുടിക്കാൻ എത്തിയതാണെന്ന് പിൻസീറ്റിലിരുന്നവരും വെളിപ്പെടുത്തി. തുടർന്ന് സുതനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പോക്കറ്റിൽ നിന്നും മദ്യക്കച്ചവടം നടത്തിക്കിട്ടിയ 3570 രൂപയും കണ്ടെടുത്തു. സാമ്പിളുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.