മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ അഞ്ച് രൂപയെങ്കിലും കൂട്ടണം; ഓട്ടോ-ടാക്‌സി പണിമുടക്ക് അർധരാത്രി മുതൽ ; സമരക്കാരുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് യോഗം. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ഓട്ടോ ടാക്‌സി തൊഴിലാളികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിൽ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ടാക്‌സ് നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക,സഹായപാക്കേജുകൾ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നു.
ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവിൽ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയർത്തിയിട്ടില്ല.