ബസ് ചാര്‍ജിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു; നിരക്ക് ഉയര്‍ത്തിയെങ്കിലും  സര്‍ക്കാരിന്റെ നടപടിയില്‍ തൃപ്തരല്ലെന്ന് ബസുടമകള്‍

ബസ് ചാര്‍ജിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു; നിരക്ക് ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നടപടിയില്‍ തൃപ്തരല്ലെന്ന് ബസുടമകള്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവിന് പിന്നാലെ ഓട്ടോ-ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.1500 സിസിക്ക് താഴെ മിനിമം ചാര്‍ജ് ഇനി മുതല്‍ 200 രൂപയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1500 സിസിക്ക് മുകളില്‍ 225 രൂപയാണ് മിനിമം ചാര്‍ജ്. കിലോമീറ്റര്‍ നിരക്ക് 17ല്‍ നിന്ന് 20 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

ഓട്ടോയുടെ മിനിമം കൂലി 30 രൂപയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കാം.

കിലോമീറ്ററിനുള്ള ചാര്‍ജ് 12ല്‍ നിന്ന് 15 ആയി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വെയിറ്റിംഗ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകില്ല.

ബസ് ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല. നിരക്ക് ഉയര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ നടപടിയില്‍ തൃപ‌്‌തരല്ലെന്ന് ബസുടമകള്‍ അറിയിച്ചു.