video
play-sharp-fill
ഇടറോഡിലേക്ക് കയറ്റി, നിർത്താൻ പറഞ്ഞപ്പോൾ തട്ടിക്കയറി; പേടിച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്ക്; പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇടറോഡിലേക്ക് കയറ്റി, നിർത്താൻ പറഞ്ഞപ്പോൾ തട്ടിക്കയറി; പേടിച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്ക്; പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കരിക്കോട് സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. വഴിമാറി വണ്ടിയോടിക്കുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികളോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പേടിച്ച പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് ഇറങ്ങിയ കുട്ടികൾ വീട്ടിലേക്ക് പോകാനായാണ് ഓട്ടോ വിളിച്ചത്. പ്രധാന റോഡിലൂടെ പോകാൻ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇടറോഡിലേക്ക് ഓട്ടോ കയറ്റി. ഓട്ടോ നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും നവാസ് അതിന് തയ്യാറായില്ല. കൂടാതെ പെൺകുട്ടികളോട് തട്ടിക്കയറുകയും ചെയ്തു. തുടർന്നാണ് ഒരു വിദ്യാർത്ഥിനി ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്. പെൺകുട്ടി ഓട്ടോയിൽ നിന്നും ചാടിയിട്ടും കുറച്ച് അകലെ വാഹനം നിർത്തിയാണ് മറ്റൊരു കുട്ടിയെ ഇറക്കിവിട്ടത്. തുടര്‍ന്ന് പെൺകുട്ടിയുടെ കുടുംബം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ നവാസ് പിടിയിലായത്.