Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കടുത്തുരുത്തി പാറതൊട്ടിയിൽ പരേതനായ രവീന്ദ്രന്റെ മകൻ പി ആർ സുഭാഷ് (43) ആണ് ഓട്ടോ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.കറുകച്ചാൽ സ്റ്റേഷനിലെ പൊലീസുകാരനുമായി കടുത്തുരുത്തിയിൽ നിന്ന് പാലകരയിലേക്ക് ഓട്ടം പോകുന്നതിനിടയിൽ പോകുന്നതിനിടെയാണ് പാലകര കൊട്ടുകാപ്പള്ളി ജംഗ്ഷന് സമീപമെത്തിയപ്പോൾ ആണ് സുഭാഷ് കുഴഞ്ഞു വീണത്.

ഈ സമയം ഓട്ടോ നിയന്ത്രണം തെറ്റി പിന്നോട്ട് ഉരുളുകയും സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു.പിന്നോട്ട് ഉരുണ്ട ഓട്ടോയിൽ നിന്ന് യാത്രകാരനായി ഉണ്ടായിരുന്ന പൊലീസുകാരൻ ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു.കുഴഞ്ഞു വീണ സുഭാഷിനെ സമീപവാസികളും യാത്രക്കാരനായി ഉണ്ടായിരുന്ന പൊലീസുകാരനും ചേർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മ കൗസല്യ.ഭാര്യ രമ്യ പൂത്തോട്ട പാണ്ടിയൻപറമ്പിൽ കുടുംബാംഗം.മക്കൾ: ഗൗരി,ധ്യാൻ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group