Spread the love

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകല്‍ച്ചയുടെ കാരണം വെളിപ്പെടുത്തി മുതിർന്ന നേതാവ് കെ വി തോമസിന്റെ പുസ്തകം.

video
play-sharp-fill

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിന് സീറ്റ് നല്‍കാൻ സോണിയ ഗാന്ധി താല്‍പര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ ‘കുമ്പളങ്ങിയില്‍ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്.

മകള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകല്‍ച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. 2001 ലെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കോണ്‍ഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നും കെ വി തോമസിന്‍റെ പുസ്തകത്തില്‍ പറയുന്നു. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മില്‍ അകലാൻ കാരണമെന്നുമാണ് പുസ്തകം പറയുന്നത്.