Spread the love

മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദൃശ്യം 1, ദൃശ്യം 2 എന്നിവ മികച്ച വിജയങ്ങള്‍ കൈവരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ദൃശ്യം 3 തീയേറ്ററുകളില്‍ എത്തുന്നത്. ഈ മാസം 21 നാണ് ചിത്രം എത്തുന്നത്.

video
play-sharp-fill

എന്നാല്‍ സിനിമയുടെ പ്രീ ബുക്കിങ് തുടങ്ങിയപ്പോഴേക്കും വലിയ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും കിട്ടുന്നത്. ഇതുവരെ കേരളത്തില്‍ നിന്നും മാത്രമായി ഒരു ദിവസം കൊണ്ട് തന്നെ ഒരു കോടിയിലേറെയാണ് പ്രീ ബുക്കിങില്‍ സിനിമ നേടിയിരിക്കുന്നത്. വേള്‍ഡ് വൈ‍ഡായി 4 കോടിയിലേറെയാണ് പ്രീബുക്കിങ് കളക്ഷൻ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ദൃശ്യം 3 മറ്റ് രണ്ട് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നത്. എന്ത് സർപ്രൈസാണ് ഇത്തവണ ജോർജ് കുട്ടിയും കുടുംബവും ഒരുക്കുന്നത് എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതില്‍ ജോർജ് കുട്ടിയെ പിൻതുടരുന്നതാരാണെന്ന് അവർക്കറിയില്ലെന്നും അതാണ് മറ്റ് രണ്ട് സിനിമകളില്‍ നിന്നും ദൃശ്യം 3 നെ വ്യത്യസ്തമാക്കുന്നത് എന്നുമുള്ള ചെറിയ ഒരു സ്പാർക്ക് കൂടി ജീത്തു ജോസഫ് പ്രേക്ഷകർക്കായി നല്‍കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group