10 കോടിയുടെ ബമ്പര്‍ ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി ; അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും ഒരേയാൾ ; ദൈവത്തിന്റെ കളിയാണിതെന്ന് നാസർ ;  ഭാഗ്യദേവതയുടെ കടാക്ഷവുമായി ഓട്ടോഡ്രൈവര്‍ നാസര്‍

10 കോടിയുടെ ബമ്പര്‍ ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി ; അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും ഒരേയാൾ ; ദൈവത്തിന്റെ കളിയാണിതെന്ന് നാസർ ;  ഭാഗ്യദേവതയുടെ കടാക്ഷവുമായി ഓട്ടോഡ്രൈവര്‍ നാസര്‍

Spread the love

സ്വന്തം ലേഖകൻ 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കാർത്തിക പുരത്തെ ഓട്ടോ റിക്ഷ ഡ്രൈവർക്ക് സമ്മർ ബംപറായ പത്തു കോടി അടിച്ചു.നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സമ്മർ ബമ്ബർ ഭാഗ്യവാനെ കണ്ടെത്തിയത്.

ആലക്കോട് കാർത്തികപുരം സ്വദേശിയായ നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാജരാജേശ്വര ലോട്ടറി ഏജൻസിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ചൊവ്വാഴ്‌ച്ച രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ആറ് മണിക്കാണ് ഇവിടെ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്ബർ ഇവിടെ ഉണ്ടായിരുന്നു. തിരിച്ച്‌ പോയി ഏഴര ആയപ്പോള്‍ വീണ്ടും വന്നു. അപ്പോഴും ടിക്കറ്റ് ഇവിടെ ഉണ്ട്. ഇതാരും കൊണ്ടും പോയില്ലേയെന്ന് രാജുവിനോട് ചോദിച്ചതിനു ശേഷമാണ് ടിക്കറ്റ് എടുത്തത്. കറക്‌ട് വീഴുകയും ചെയ്തു. ദൈവത്തിന്റെ കളിയാണിത്’, എന്നാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയതിനെ കുറിച്ചുനാസർ മാധ്യമക്കളോട് പ്രതികരിച്ചത്.

ബമ്ബർ അടിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ് രാജുവും പറയുന്നത്.. ‘ഒരു ടിക്കറ്റേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഈ ടിക്കറ്റിന് അടിക്കാൻ സാധ്യതയുണ്ടെന്ന് നാസർ പറഞ്ഞിട്ട് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് വീണ്ടും വന്നപ്പോള്‍ ടിക്കറ്റ് ഇവിടെ തന്നെ ഉണ്ട്. ഇതടിക്കും എന്ന് പറഞ്ഞ് ടിക്കറ്റ് എടുക്കുകയും ചെയ്തു. അതിന് സമ്മാനം കിട്ടുകയും ചെയ്തു. സമ്മാനം അടിച്ച വിവരം പുള്ളി തന്നെയാണ് വന്ന് പറഞ്ഞത്. അടിക്കുമെന്ന് പറഞ്ഞതും അടിച്ചെന്ന് പറഞ്ഞതും പുള്ളി തന്നെയാണ്’, എന്നായിരുന്നു രാജു പറഞ്ഞത്.

ബുധനഴ്‌ച്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മർ ബമ്ബർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാൻ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാൻ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളം മുഴുവൻ ഒടുവില്‍ നാസർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് ഒരു ബംപർ സമ്മാനം കണ്ണൂരില്‍ അടിക്കുന്നത്.