play-sharp-fill
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

ഇടുക്കി: കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്.

അഗ്നിക്കിരയായ ഓട്ടോയിൽ നിന്നും ഫ്രാൻസിസിനെ പുറത്തെടുത്ത് ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.