play-sharp-fill
തൃശൂരിൽ ഓട്ടോ ഡ്രൈവർ യാത്രക്കാർക്ക് ബാക്കി കൊടുത്തത് മുഴുവൻ കള്ളനോട്ട്; ഓട്ടോഡ്രൈവറെ പൊലീസ് പിടികൂടി; ഇയാളുടെ വീട്ടിൽ നിന്ന് നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും കണ്ടെത്തി

തൃശൂർ: തൃശൂരിൽ ഓട്ടോ ​ഡ്രൈവറുടെ കയ്യിൽനിന്ന് കള്ള​നോട്ട് പിടികൂടി. 5,000 രൂപ മൂല്യം വരുന്ന നോട്ടുകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കോട്ടപ്പടി സ്വദേശി ജോർജിൽ നിന്നുമാണ് കള്ളനോട്ടുകൾ പിടികൂടിയത്.

നൂറിന്റെ 24 നോട്ടുകളും അൻപതിന്റെ 48 വ്യാജനോട്ടുകളുമാണ് പിടികൂടിയത്. 38 കാരനായ ഇയാൾ തന്റെ ഓട്ടോയിലെ യാത്രക്കാർക്കാണ് കള്ളനോട്ട് നൽകിയത്.

യാത്രാക്കൂലിയുടെ ബാക്കി നൽകുമ്പോൾ കള്ളനോട്ടായിരുന്നു ഇയാൾ യാത്രക്കാർക്ക് നൽകിയിരുന്നത്. തുടർന്ന് ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും കിട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group