മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
ഇടുക്കി: മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ എച്ച്.പി.സി സ്വദേശി മാരിമുത്ത് (42), മൂലക്കയം സ്വദേശി കലൈവാണി (30 ) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഓട്ടോ ഡ്രൈവറുടെ തലയ്ക്കും കൈക്കും കാലിനും പരുക്കേറ്റു. യാത്രക്കാരിയായിരുന്ന കലൈവാണിക്ക് കൈക്കും വയറിനും പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ റോഡിലേക്ക് വീണു. പുറകെ വരികയായിരുന്ന ഓട്ടോയില്‍ ഇവരെ വണ്ടിപ്പെരിയാറിലെ ആശുപത്രിയില്‍ എത്തിച്ചു.
വണ്ടിപ്പെരിയാറില്‍ നിന്നും കറുപ്പ് പാലം എച്ച്.പി.സി മൂലക്കയത്തിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ കറുപ്പ് പാലത്തിന് സമീപം എത്തിയപ്പോള്‍ തേയിലക്കാട്ടില്‍ നിന്നും മ്ലാവ് കുറുകെ ചാടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഭാഗത്ത് മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ പറഞ്ഞു.