മാക്‌സ്‌വെല്‍ ഒറ്റയ്ക്ക്..! വിജയത്തിനൊപ്പം ഇരട്ട സെഞ്ചുറി; അഫ്ഗാന്‍ അട്ടിമറി തകിടം മറിച്ച്‌ ഓസ്‌ട്രേലിയ സെമി ഫൈനലില്‍; മാക്‌സ്‌വെല്‍ ഐതിഹാസിക ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയ വൈറല്‍ വീഡിയോ കാണാം

മാക്‌സ്‌വെല്‍ ഒറ്റയ്ക്ക്..! വിജയത്തിനൊപ്പം ഇരട്ട സെഞ്ചുറി; അഫ്ഗാന്‍ അട്ടിമറി തകിടം മറിച്ച്‌ ഓസ്‌ട്രേലിയ സെമി ഫൈനലില്‍; മാക്‌സ്‌വെല്‍ ഐതിഹാസിക ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയ വൈറല്‍ വീഡിയോ കാണാം

മുംബൈ: അവിശ്വസനീയമെന്ന് പറയാതെ വയ്യ. അഫ്ഗാനെ ഒറ്റയ്ക്ക് തകര്‍ത്ത് ഗ്ലെന്‍ മാക്‌സ്‌വെല്‍.

ഏഴിന് 91 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിനെ അട്ടമിറിയില്‍ നിന്ന് രക്ഷിച്ചത്.

View this post on Instagram

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

A post shared by ICC (@icc)

മറ്റൊരാളും 25നപ്പുറമുള്ള സ്‌കോര്‍ നേടിയിട്ടില്ലെന്ന് ഓര്‍ക്കുമ്ബോള്‍ മാക്‌സവെല്ലിന്റെ ഇന്നിംഗ്‌സിന്റെ മഹത്വം മനസിലാവും. അതും ഓടാന്‍ പോലും കഴിയാതെ കടുത്ത പേശീവലിവിനെ മറികടന്ന്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ 129) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു.

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്‌.

മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ് ഓസീസിന് പ്രതീക്ഷ നല്‍കി. 11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
ആത്മവിശ്വാസത്തോടെ തുടങ്ങിയ ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി.
തൊട്ടടുത്ത പന്തില്‍ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്‌. അസ്മതുള്ളയ്ക്ക് ഹാട്രിക് ചാന്‍സ് ഉണ്ടായിരുന്നു.

അടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ രക്ഷപ്പെടുകയായിരുന്നു. പന്ത് പാഡില്‍ സ്പര്‍ശിച്ചെന്ന് കരുതി അഫ്ഗാന്‍ റിവ്യൂ ചെയ്തെങ്കിലും ബാറ്റിലാണ് തട്ടിയത്. മര്‍നസ് ലബുഷെയ്ന്‍ (14) മാക്സ്വെല്‍ സഖ്യം രക്ഷപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കി. എന്നാല്‍ റഹ്‌മത്ത് ഷായുടെ നേരിട്ടുള്ള ഏറില്‍ ലബുഷെയ്ന്‍ റണ്ണൗട്ടായി.