ഒബമെയാങ് വീണ്ടും പ്രീമിയര്‍ ലീഗില്‍; സ്വന്തമാക്കി ചെല്‍സി
ലണ്ടന്‍: ബാഴ്സലോണയുടെ പിയറെ എമെറിക് ഒബമെയാങ്ങിനെ ഇംഗ്ലീഷ് ക്ലബ് ചെൽസി സ്വന്തമാക്കി. മുൻ ആഴ്സണൽ താരമായ ഒബമെയാങ്ങിനെ 12 ദശലക്ഷം യൂറോയ്ക്കാണ് ചെൽസി പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടു വർഷത്തേക്കാണ് കരാർ.
ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡില്‍ നിന്ന് ആഴ്‌സണലിലെത്തിയ ഒബമെയാങ്, പരിശീലകൻ മൈക്കല്‍ ആര്‍ട്ടേറ്റയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ജനുവരിയിൽ ക്ലബ് വിടുകയും സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് മാറുകയും ചെയ്തിരുന്നു. ബാഴ്സലോണയ്ക്കായി 24 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.
Third Eye News K
0