ഇത്തവണ ലോകകപ്പ് നിയന്ത്രിക്കാൻ 6 വനിതകളും
ദോഹ: ഫിഫയുടെ ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാരും 69 അസിസ്റ്റന്‍റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി ആറുപേർ സ്ത്രീകളാണ്.
ജപ്പാന്‍റെ യോഷിമി, ഫ്രാൻസിന്‍റെ സ്റ്റെഫാനി ഫ്രപ്പാർട്ട്, റുവാണ്ടയുടെ സലീമ സലിമ മുകൻസംഘ എന്നിവർ പ്രധാന വനിതാ റഫറിമാരാണ്. അസി. റഫറിമാരായി ബ്രസീലിന്റെ നിയുസ ബാക്ക്, മെക്‌സിക്കോയുടെ കരൻ ഡിയാസ്, യുഎസിന്റെ കത്രിൻ നെസ്ബിറ്റ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്
Third Eye News K
0