അട്ടപ്പാടി മധുവധക്കേസ് ; നീതി പൂർവ്വമായ വിധി..! പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവ്വമല്ലാത്ത നരഹത്യ..! ഓരോ പ്രതികൾക്കും വ്യത്യസ്ഥമായ ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ്
സ്വന്തം ലേഖകൻ
മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ നീതി പൂർവ്വമായ വിധിയെന്ന് അഭിഭാഷകൻ സിദ്ദിഖ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മധുവിനെ കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. എസ് സി,എസ്ടി വകുപ്പുപ്രകാരവുമാണ് ശിക്ഷയെന്നും അഭിഭാഷകൻ സിദ്ദിഖ് പറഞ്ഞു.
വെറുതെ വിട്ട രണ്ടുപേരുടേയും കേസിലെ കുറ്റം വളരെ ചെറുതാണ്. 304(2) ൽ പരമാവധി പത്തുവർഷം വരെയാണ് ശിക്ഷ ലഭിക്കുക. ഓരോരുത്തരും ചെയ്ത കുറ്റങ്ങൾ വെവ്വേറെയാണ് കോടതിയിൽ വിചാരണ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യത്യസ്ഥമായ ശിക്ഷയാണ് ഓരോ പ്രതികൾക്കും ലഭിക്കുക. കോടതിയുടെ മുന്നിൽ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം മനപൂർവ്വമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ സിദ്ദിഖ് കൂട്ടിച്ചേർത്തു.
അതേസമയം മധു കൊലക്കേസിൽ 16 പ്രതികളിൽ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് എസ് പി ആർ വിശ്വനാഥൻ. കേസിൽ ഒരുപാട് എഫർട്സ് എടുത്തിട്ടുണ്ടായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായെന്നും സന്തോഷം തോനുന്നുവെന്നും എസ് പി പറഞ്ഞു.
ഡിജിറ്റൽ തെളിവാണ് കേസിനെ ബലപ്പെടുത്തിയതെന്ന് കോടതിയുടെ നിരീക്ഷണത്തിൽ നിന്ന് വ്യക്തമാകുന്നു. നിലവിലെ കോടതി വിധിയിൽ ചാരിതാർത്ഥ്യം തോനുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറിയ സാക്ഷികൾക്കെതിരെ എന്ത് വേണമെന്ന് വിശദമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി.