play-sharp-fill
ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു: കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചു പീഡിപ്പിച്ചു: വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ ഗർഫിലേയ്ക്ക് മുങ്ങി; ഒടുവിൽ പ്രതി പിടിയിലായി

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു: കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചു പീഡിപ്പിച്ചു: വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ ഗർഫിലേയ്ക്ക് മുങ്ങി; ഒടുവിൽ പ്രതി പിടിയിലായി

സ്വന്തം ലേഖകൻ

കൊച്ചി: ഭർ്ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്തു താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രവാസി മലയാളി ഒടുവിൽ അറസ്റ്റിലായി. കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ച ശേഷമാണ് യുവാവ് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചത്. ഫെയസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് പ്രവാസി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവാസി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതി പ്രവാസിക്കൊപ്പം കൊച്ചിയിൽ താമസമാക്കുകയും ചെയ്തു.
കളമശേരിയിൽ വാടകവീടെടുത്ത് യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് വാടകവീടെടുത്ത് താമസിപ്പിച്ച് യുവതിയെ ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. യുവതിയുമൊത്ത് ഒരു മാസം താമസിച്ച ശേഷം ഇയാൾ പിന്നീട് വിദേശത്തേക്ക് പോയി. തുടർന്ന് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് യുവതി ഇയാൾക്കെതിരെ പൊലീസിൽ പരാതിയും നൽകി. ഇയാൾ നാട്ടിലെത്തിയന്ന വിവരത്തെ തുടർന്ന് കളമശ്ശേരി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി.