വൈദ്യുതി ബിൽ അടക്കാത്തതിൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു: വീട്ടുടമ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കൊടുവള്ളിയില്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കാന്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനെ ഗൃഹനാഥനും മകനും ആക്രമിച്ചെന്ന് പരാതി. കൊടുവള്ളി സ്വദേശി സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബില്‍ അടയ്ക്കാത്തതിന് കണക്ഷന് വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. കൊടുവള്ളി ഇലക്ട്രിക് സെക്ഷന്‍ ഓഫീസിലെ നാരായണന് എന്ന ജീവനക്കാരനാണ് ആക്രമത്തിൽ പരിക്കേറ്റത്.
Third Eye News Live
0