play-sharp-fill
അയൽവാസിയുടെ പശുവിനും കാളയ്ക്കും നേരെ കമ്പി ഉപയോഗിച്ച് ക്രൂരമായ ആക്രമണം: പശുവിന്റെയും കാളയുടെയും ശരീരത്തിൽ കമ്പി കുത്തിയിറക്കി; മിണ്ടാപ്രാണികളോട് കൊടും ക്രൂരതകാട്ടിയ വിമുക്ത ഭടൻ അയ്മനത്ത് പൊലീസ് പിടിയിൽ

അയൽവാസിയുടെ പശുവിനും കാളയ്ക്കും നേരെ കമ്പി ഉപയോഗിച്ച് ക്രൂരമായ ആക്രമണം: പശുവിന്റെയും കാളയുടെയും ശരീരത്തിൽ കമ്പി കുത്തിയിറക്കി; മിണ്ടാപ്രാണികളോട് കൊടും ക്രൂരതകാട്ടിയ വിമുക്ത ഭടൻ അയ്മനത്ത് പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയ്മനത്ത് വീട്ടുമുറ്റത്ത് കടന്നു വന്ന പശുക്കളുടെയും, കിടാവിന്റെയും കാളയുടെയും ശരീരത്തിൽ കമ്പിയും, മുപ്പല്ലിയും അടക്കം കുത്തിയിറക്കി ക്രൂരത കാട്ടിയ വിമുക്തഭടൻ പൊലീസ് പിടിയിൽ. അയ്മനം വല്യാട് പുത്തൻതോട് പാലത്തിനു സമീപം മണലേൽ വീട്ടിൽ മാത്തുക്കുട്ടി ജേക്കബിനെ(61)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. അ
യ്മനം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കൊടുവത്തറ പ്രദേശത്ത് ഷാജി ഭവനത്തിൽ ഷൈമോൻ.എസ്.എസ്. , ചേപ്പഴം ജോയി തോമസ് എന്നിവരുടെ നാല് പശുക്കളെയും ഒരു മൂരിക്കിടാവിനെയാണ് അയൽവാസിയായ മാത്തുക്കുട്ടി ജേക്കബ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്.

മാത്തുക്കുട്ടിയുടെ പുരയിടത്തിലേയ്ക്കു കെട്ടഴിഞ്ഞു പശുക്കൾ എത്തിതായി ആരോപിച്ചായിരുന്നു ആക്രമണം. മുപ്പല്ലിയും കമ്പനിയും മാരകായുധങ്ങളുമായി എത്തിയ പ്രതി, പശുക്കളെ ക്രൂരമായി ആക്രമിച്ചു. കമ്പിയും മുപ്പല്ലിയും അടക്കമുള്ള പശുക്കളുടെയും കാളകളുടെയും ശരീരത്തിൽ തറഞ്ഞു കയറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ മൂരിക്കിടാവിന്റെ കാലിൽ മുപ്പല്ലിയുടെ കമ്പി ഒടിഞ്ഞു കയറി. പശുക്കളുടെ ശരീരത്തിൽ ആഴമേറിയ മുറിവുകളാണ് ഈ കമ്പികൾ തറച്ചു കയറി ഉണ്ടായത്. വെറ്റിനറി സർജൻ ഡോ.ജോബിയുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയക്കു ഒടുവിലാണ് പശുക്കൾക്ക് ആരോഗ്യ സ്ഥിതി തിരികെ നേടാൻ സാധിച്ചത്.

മൂരിക്കിടാവിന്റെ ശരീരത്തിൽ ഒടിഞ്ഞ് തറച്ച 12 സെന്റീമീറ്ററോളം നീളമുള്ള കമ്പി ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. തങ്ങളുടെ ഉപജീവന മാർഗ്ഗമായ പശുക്കളെ ക്രൂരമായി ഉപദ്രവിച്ച വിമുക്ത ഭടനെതിരെ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ക്ഷീര കർഷകർ പരാതി നൽകുകയായിരുന്നു.

തുടർന്നു പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. കോവിഡ് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ പൊലീസ് അന്വേഷണം കാര്യമായി നടന്നിരുന്നില്ല. പൊലീസുകാർ എല്ലാം കോവിഡ് ഡ്യൂട്ടിയിലായതിനാലും, മറ്റ് അറസ്റ്റുകൾ ഒന്നും വേണ്ട എന്ന നിർദേശമുണ്ടായിരുന്നതിനാലുമാണ് പ്രതിയുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ വൈകിയത്.

കോവിഡ് നിയന്ത്രമങ്ങളിൽ ഇളവ് വരുത്തിയതോടെ ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.