play-sharp-fill
സമൂഹമാധ്യമങ്ങളില്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളിൽ സജീവം; വീടിനുള്ളിൽ അതിക്രമവും; ചാറ്റ് ചെയ്തെന്ന് ആരോപിച്ച് വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യക്കു നേരെ ക്രൂര മർദ്ദനം; ഇരുപത്തിനാലുകാരിയുടെ പരാതിയിൽ ഗാർഹികപീഡന നിരോധന നിയമപ്രകാരം പോലീസുകാരന് സസ്പെൻഷൻ

തൃശ്ശൂർ: വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദ്ദിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്.

തൃശ്ശൂർ എ.ആർ. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദ്ദിച്ചതെന്നാണ് പരാതി.

മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച്‌ ഗാർഹികപീഡന നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.