മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ചവിട്ടി താഴ്ത്തി..! ന്യൂറോ സര്‍ജറി വിഭാഗത്തിലെ പിജി ഡോക്ടറെ അക്രമിച്ചത് രോഗിയുടെ ഭര്‍ത്താവ്; ഭാര്യ മരിച്ച വിവരം അറിയിച്ച ഉടന്‍ ഡോക്ടറെ ആഞ്ഞുചവിട്ടി വീഴ്ത്തി; പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന നിലപാടിലുറച്ച് ഡോക്ടര്‍മാര്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച് രോഗിയുടെ ബന്ധു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടര്‍ക്കാണ് ദുരനുഭവമുണ്ടായത്. വയറില്‍ ചവിട്ടേറ്റ വനിത ഡോക്ടര്‍ ചികില്‍സയിലാണ്.

ബ്രയിന്‍ ട്യൂമറമായി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി വിഭാഗത്തില്‍ ചികില്‍സ തേടിയ രോഗിയുടെ ഭര്‍ത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചയോടെ ഇവര്‍ മരിച്ചു. ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടര്‍ രോഗിയുടെ ഭര്‍ത്താവായ കൊല്ലം , വെളിച്ചിക്കാല സ്വദേശി ശെന്തില്‍ കുമാറിനോട് പറഞ്ഞപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസെത്തി ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴി എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വനിത ഡോക്ടറെ ആക്രമിച്ച ശെന്തില്‍കുമാറിനെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.