play-sharp-fill
എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി ഒന്നു മുതൽ ജിഎസ്ടി നിർബന്ധമാക്കുന്നു

എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി ഒന്നു മുതൽ ജിഎസ്ടി നിർബന്ധമാക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബാങ്ക് എടിഎമ്മിൽ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ജനുവരി ഒന്നു മുതൽ 21 രൂപയും ജിഎസ്ടിയും നൽകണം.

നിലവിൽ ഇത് 20 രൂപയാണ്.ഇന്റർചേഞ്ച് ഫീസുമായി ബന്ധപ്പെട്ട നഷ്ടം നികത്താനാണു വർധനയെന്നു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 10ന് ഇതുസംബന്ധിച്ച വിജ്ഞാപനം റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം.

കൂടാതെ, മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് മെട്രോ നഗരങ്ങളിൽ മൂന്നും മെട്രോ ഇതര നഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ നടത്താം. ഇതിനു ശേഷമുള്ള ഇടപാടുകൾക്കാണ് പണം.