play-sharp-fill
എടിഎം ഇടപാടുകളുടെ പേരിൽ ബാങ്കുകൾ നടത്തുന്ന കൊള്ളയ്ക്ക് അറുതിവരുത്താൻ ആർ.ബി.ഐ ഇടപെടുന്നു: ഇനി പണം പിൻവലിച്ചാൽ മാത്രം സർവീസ് ചാർജ്; ബാലൻസ് പരിശോധനയും മറ്റുള്ള സേവനങ്ങളും സൗജന്യം

എടിഎം ഇടപാടുകളുടെ പേരിൽ ബാങ്കുകൾ നടത്തുന്ന കൊള്ളയ്ക്ക് അറുതിവരുത്താൻ ആർ.ബി.ഐ ഇടപെടുന്നു: ഇനി പണം പിൻവലിച്ചാൽ മാത്രം സർവീസ് ചാർജ്; ബാലൻസ് പരിശോധനയും മറ്റുള്ള സേവനങ്ങളും സൗജന്യം

സ്വന്തം ലേഖകൻ

കോട്ടയം: എടിഎം കൗണ്ടറിലെ എസി അനുഭവിക്കുന്നതിനു പോലും സേവന ഫീസ് ഈടാക്കിയിരുന്ന ബാങ്കുകളുടെ കൊള്ളയ്ക്ക് മൂക്കുകയറിടാൻ കർശന നടപടിയുമായി ആർ.ബി.ഐ. ബാ്ങ്കുകൾ നടത്തുന്ന കൊള്ളകളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള എടിഎം സേവനങ്ങൾ സൗജന്യമാക്കി നൽകുന്നതിനാണ് ആർ.ബി.ഐ കർശന നിർദേശം നൽകിയിരിക്കുന്നത്. ഈ നിർദേശം നടപ്പായാൽ ബാങ്കുകൾ സാധാരണക്കാർക്കു മേൽ അനധികൃതമായി അടിച്ചേൽപ്പിച്ചിരിക്കുന്ന എല്ലാ ബാധ്യതകളും പൂർണമായും ഇല്ലാതാവും.
രൂപ പിൻവലിക്കാൻ അല്ലാതെ നടത്തുന്ന എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതോടെ ആശ്വാസമായിരിക്കുന്നത് എടിഎമ്മിനെ സ്ഥിരമായി ഉപയോഗിക്കുന്ന സാധാരണക്കാരായ ആളുകൾക്കാണ്. ചെക്ക് ബുക്കിന് അപേക്ഷിക്കൽ ബാലൻസ് പരിശോധന, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ തുടങ്ങി എത്ര ഇടപാടുകൾ വേണമെങ്കിലും ഇനി മുതൽ സൗജന്യമായി ചെയ്യാം. മാത്രമല്ല നിശ്ചിതമായ എണ്ണത്തിലധികമുള്ള എല്ലാ എടിഎം ഇടപാടുകൾക്കും ബാങ്കുകൾ നിരക്ക് ഏർപ്പെടുത്തിയിരുന്നു.


ആർബിഐയുടെ അറിയിപ്പിലെ മുഖ്യ വിവരങ്ങളിങ്ങനെ: ഹാർഡ് വെയർ, സോഫ്റ്റ് വേയർ തുടങ്ങിയവയുടെ സാങ്കേതിക തകരാറുമമൂലം എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെവന്നാൽ അത് ഇടപാടായി കണക്കാക്കാൻ പാടില്ല. എടിഎമ്മിൽ പണമില്ലാതെ വന്നതുമൂലം പണം ലഭിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. നിലവിൽ അത് ഇടപാടായി കണക്കാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. അതിൽതന്നെ എസ്ബിഐയിൽനിന്ന് അഞ്ചും മറ്റു ബാങ്കുകളിൽനിന്ന് മൂന്ന് ഇടപാടുകളുമാണ് ഇത്.
മെട്രോ നഗരങ്ങളിലല്ലാത്തവർക്ക് 10 സൗജന്യ ഇടപാടുകൾ നടത്താം. എസ്ബിഐയുടെ എടിഎംവഴി അഞ്ചും മറ്റു ബാങ്കുകളുടെ അഞ്ചും ഇടപാടുകളാണ് അനുവദിച്ചിരുന്നത്.

ഇതുവരെ പണം പിൻവലിക്കൽ അല്ലാതെയുള്ളവയും ഇടപാടായി കണക്കാക്കിയിരുന്നു.
ഓഗസ്റ്റ് 14നുള്ള അറിയിപ്പിലാണ് എടിഎം ഇടപാടുസംബന്ധിച്ച പുതിയ തീരുമാനം റിസർവ് ബാങ്ക് പുറത്തുവിട്ടത്.