Spread the love

എടിഎം പിൻവലിക്കലുകള്‍ക്കുള്ള ഫീസ് വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025 മെയ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

video
play-sharp-fill

ഇതോടെ സൗജന്യ പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഉപഭോക്താക്കള്‍ക്ക് 23 രൂപ നല്‍കേണ്ടിവരും. നിലവില്‍ ഓരോ ഇടപാടിനും 21 രൂപ എന്ന നിരക്കാനുള്ളത്.

 

ആർബിഐയുടെ ഫീസ് വര്ദ്ധനവ് ഉണ്ടെങ്കിലും പ്രതിമാസ സൗജന്യ എടിഎം ഇടപാടുകളില്‍ മാറ്റമില്ല. അത് തുടർന്നും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സൗജന്യ ഇടപാടുകളുടെ കണക്കുകള്‍; നോക്കാം

 

* സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്ബത്തികവും സാമ്ബത്തികേതരവും).

 

* മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകള്‍ .

 

* മെട്രോ ഇതര പ്രദേശങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ .

 

ഈ പരിധി കവിഞ്ഞാല്‍, ഉപഭോക്താക്കള്‍ ഓരോ പിൻവലിക്കലിനും 23 രൂപ നല്‍കേണ്ടിവരും