Spread the love

ഡല്‍ഹി: മഹാകുംഭമേളയില്‍ വൈറലായ മൊണാലിസ എന്ന യുവതിയെ വച്ച്‌ സിനിമ ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയ സംവിധായകൻ പീഡനക്കേസില്‍ അറസ്റ്റിലായി.

video
play-sharp-fill

പത്തിലധികം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സനോജ് കുമാർ മിശ്രയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

2020ലാണ് സനോജ് കുമാറും പരാതിക്കാരിയും സോഷ്യല്‍ മീഡിയ വഴി പരിചയത്തിലായത്. ആ സമയത്ത് സംവിധായകൻ ഉത്തർപ്രദേശിലെ ത്സാൻസിയിലായിരുന്നു താമസം.
സൗഹൃദത്തിലായതോടെ പ്രതി ആത്മഹത്യാ ഭീഷണി മുഴക്കുകയും നേരിട്ട് കാണുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. തുടർന്ന് 2021 ജൂണ്‍ 18ന് ഒരു റിസോർട്ടില്‍ കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം പുറത്തറിയാതിരിക്കാൻ സനോജ് തന്റെ സ്വകാര്യചിത്രങ്ങളും വീഡിയോകളും എടുത്തിരുന്നു.