Spread the love

മാന്നാർ: അച്ചൻകോവിലാറ്റില്‍ ചാടിയ ബി ബി എ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പനവേലില്‍ ഗീവർഗീസ് (രാജൻ)-കുഞ്ഞുമോള്‍ ദമ്പതികളുടെ മകൻ നിധിൻ വർഗീസ് (21) ആണ് മരിച്ചത്.

video
play-sharp-fill

കോട്ടയം പാത്താമുട്ടം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെ യുവാവ് വലിയപെരുമ്പുഴ ആറ്റിലേക്ക് ചാടുന്നത് നാട്ടുകാരാണ് കണ്ടത്.

മാവേലിക്കരയില്‍നിന്ന് അഗ്നിരക്ഷാ യൂണിറ്റും തിരുവല്ലയില്‍നിന്ന് സ്കൂബ ടീമുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കഴിഞ്ഞദിവസം ഉച്ചയോടെയാണ് അച്ചൻകോവിലാറിലെ ചെന്നിത്തല വലിയപെരുമ്പുഴ കാങ്കേരി ദ്വീപില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. നിധി, നീതു എന്നിവർ സഹോദരങ്ങളാണ്.