Spread the love

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ മേഘയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സുഹൃത്തുക്കളെ കബളിപ്പിച്ചാണെന്ന് വെളിപ്പെടുത്തല്‍.
സുകാന്തും മേഘയും തമ്മിലുള്ള പ്രണയം സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ട് മേഘ മരണപ്പെട്ട ദിവസം സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.

ഈ സമയത്ത് സുകാന്ത് നിർത്താതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യാ പ്രവണത കാണിച്ച്‌ താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സുകാന്തിനെ കൊണ്ട് അവധി എടുപ്പിക്കുകയും എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ലീവെടുത്ത് വീട്ടില്‍ എത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അന്ന് മുതല്‍ സുകാന്ത് ഒളിവില്‍ പോയെന്നാണ് പൊലീസ് കരുതുന്നത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, സുകാന്ത് ഒളിവില്‍പോയത് മാതാപിതാക്കളോടൊപ്പമെന്ന് സൂചന. എടപ്പാള്‍ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണ്.