Spread the love

ഡല്‍ഹി‌: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഓണ്‍ സ്ക്രീൻ മാർക്കിങ് ട്രയല്‍ റണ്ണില്‍ തന്നെ പിഴവുകള്‍ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്.

video
play-sharp-fill

മുന്നറിയിപ്പ് അവഗണിച്ചാണ് പ്രധാന പരീക്ഷകളില്‍ സിബിഎസ്‌ഇ ഒഎസ്‌എം രീതി ഉപയോഗിച്ചത്. ഉത്തരക്കടലാസുകള്‍ സ്കാൻ ചെയ്യാൻ കരാർ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും കോണ്‍ഗ്രസ്സ് ആരോപിച്ചു.

 

ഒഎസ്‌എം മൂല്യനിർണയം നടപ്പാക്കാൻ സിബിഎസ്‌ഇ കരാർ നല്‍കിയ കോംപ്റ്റ് (COEMPT) കമ്പനിക്കായി കരാർ നിബന്ധനകളില്‍ മാറ്റം വരുത്തിയെന്ന് ആരോപണം. കരിമ്പട്ടികയില്‍ ഉള്‍പെട്ടിരുന്ന കമ്പനികള്‍ക്ക് അപേക്ഷിക്കാൻ ആകില്ല എന്ന നിബന്ധനയടക്കം മാറ്റം വരുത്തിയെന്നാണ് ആരോപണം. ഒഎസ്‌എമ്മിലെ സാങ്കേതിക പ്രശ്നം ട്രയല്‍ റണ്ണില്‍ തന്നെ കണ്ടെത്തിയതായുള്ള റിപ്പോർട്ടും പുറത്തുവന്നു. അതേസമയം, പുനർമൂല്യ നിർണയത്തിനായി സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group