play-sharp-fill
അതിരപ്പിള്ളിയില്‍ പോകുന്നവര്‍ സൂക്ഷിക്കണം….! വെള്ളത്തില്‍ മനുഷ്യനെ കൊല്ലുന്ന ജീവികള്‍ പെരുകുന്നു; അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ തുമ്പൂർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യം

അതിരപ്പിള്ളിയില്‍ പോകുന്നവര്‍ സൂക്ഷിക്കണം….! വെള്ളത്തില്‍ മനുഷ്യനെ കൊല്ലുന്ന ജീവികള്‍ പെരുകുന്നു; അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ തുമ്പൂർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യം

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ സർവ സാധാരണമായി ചീങ്കണ്ണികള്‍.

അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ തുമ്പുർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ വിനോദ സഞ്ചാരികള്‍ കുളിക്കാനിറങ്ങുന്നിടത്തും ചീങ്കണ്ണിയും കുഞ്ഞുങ്ങളുമുണ്ട്.

കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയില്‍ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികള്‍ പ്രത്യക്ഷപ്പെട്ടു. പുഴ കടന്നുപോകുന്ന ജനവാസ മേഖലയില്‍ സ്ഥിരമായി കാണുന്നത് ഇവയുടെ വംശ വർദ്ധനവ് മൂലമല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടിപ്പുഴയുടെ ഉത്ഭവ മേഖലയില്‍ പ്രകൃതി ദത്തമായി ചീങ്കണ്ണികള്‍ ജീവിക്കുന്നുണ്ട്. ഇത് പതിറ്റാണ്ടുകള്‍ക്ക് മുൻപ് സ്ഥിരീകരിച്ചതാണ്. കടുവയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയില്‍ കുഞ്ഞുങ്ങളെ തിന്നുന്നതിനാല്‍ വംശവർദ്ധനവ് കാര്യമായി ഉണ്ടാകാറില്ലെന്ന് പറയുന്നു.

പ്രളയത്തില്‍ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ട് പെരുകി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെയുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ സ്ഥിരവാസക്കാരായത്. ഇവിടെയും ശത്രു ജീവികള്‍ ധാരാളമുള്ളത് കാര്യമായ വർദ്ധനവിന് ഇടയാക്കില്ലെന്നാണ് നിഗമനം. ചാലക്കുടിപ്പുഴയിലെ മത്സ്യക്കലവറയാണ് ചീങ്കണ്ണികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുകൂല ഘടകം. പുഴയെ ഭയപ്പെടുത്ത ചീങ്കണ്ണികള്‍ പക്ഷെ, ഇതുവരെ ആളുകളെ നേരിട്ട് ആക്രമിച്ചതായി റിപ്പോർട്ടില്ല.