സഞ്ചരിക്കാൻ കഴിയുന്നില്ല; അതിരപ്പിള്ളി പ്ലാൻ്റേഷൻ കോര്‍പറേഷൻ്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പൻ അവശനിലയില്‍ തന്നെ; ആനയെ നിരീക്ഷിച്ച്‌ വനംവകുപ്പ്

സഞ്ചരിക്കാൻ കഴിയുന്നില്ല; അതിരപ്പിള്ളി പ്ലാൻ്റേഷൻ കോര്‍പറേഷൻ്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പൻ അവശനിലയില്‍ തന്നെ; ആനയെ നിരീക്ഷിച്ച്‌ വനംവകുപ്പ്

തൃശൂർ: അതിരപ്പള്ളിയില്‍ പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പൻ ഇപ്പോഴും അവശനിലയില്‍ തന്നെയാണ്.

കാട്ടാനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് കാരണമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ തൊട്ട് എണ്ണപ്പനതോട്ടത്തില്‍ ആനയുണ്ട്.

ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ച്‌ വരികയാണ്. കാര്യമായ ശാരീരിക അവശതകള്‍ ഉണ്ടെന്നാണ് നിഗമനം. മുൻപ് എണ്ണപ്പനതോട്ടത്തില്‍ രണ്ടാനകള്‍ ചെരിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിച്ച ഭക്ഷണം ദഹിക്കാതെ കുടലിന്റെ പ്രവർത്തനം നില്‍ക്കുന്നതാണ് എരണ്ടകെട്ട് എന്ന രോഗം. തെങ്ങിന്റെ ഓല, പനയോല ഇവയുടെ അമിത ഉപയോഗമാണ് എരണ്ടക്കെട്ടിന് ഒരു പ്രധാന കാരണം.

കൂടാതെ നടത്ത കുറവ്, ആവശ്യത്തിന് കൂടിവെള്ളം ലഭിക്കാതിരിക്കുക തുടങ്ങിയവയും ഈ രോഗത്തിന് കാരണമാണ്.