അതിരമ്പുഴ പള്ളിയിൽ തിരുനാൾ ജനു: 19 മുതൽ ഫെബ്രുവരി 1 വരെ : നഗരം ചുറ്റി പ്രദക്ഷിണം ജനു: 24 – ന്: 25-ന് വെടിക്കെട്ട്..: 28, 29, 30, 31 തീയതികളിൽ ഗാനമേള:
സ്വന്തം ലേഖകൻ
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെ നടക്കും. ജനുവരി 24, 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ. 24-ന് നടക്കുന്ന നഗരപ്രദക്ഷിണവും 25-ന് 22 വിശുദ്ധരുടെ രൂപങ്ങളുമായി നടക്കുന്ന പകൽ പ്രദക്ഷിണവും ആണ് പ്രധാനപ്പെട്ട പ്രദക്ഷിണങ്ങൾ. ഇടവകാംഗങ്ങൾ പ്രാർത്ഥിച്ചൊ രുങ്ങി പ്രദക്ഷിണങ്ങളിൽ 100 ഓളം പൊൻ കുരിശകൾ വഹിക്കുന്നതാണ് ഇപ്രാവശ്യത്തെ തിരുനാളിന്റെ പ്രത്യേകതയെന്ന് വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 19 – ന് രാവിലെ 5.45 ന് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കൊടിയേറ്റും. പ്രധാന തിരുനാൾ ദിവസമായ 24 – ന് വൈകുന്നേരം ആറിന് വലിയ പള്ളിയിൽ നിന്നുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം. 7.45-ന് വലിയ പള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 9.30 -ന് ബാന്റ് മേള മത്സരം. 25 – ന് രാത്രി 8 – ന് വെടിക്കെട്ട്. 28 – ന് രാത്രി 7.30 – ന് വോയ്സ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന ഗാനമേള. 29 – ന് രാത്രി 7.30 – ന് ഫാ. ആ ബൽസ് കൊച്ചിൻ കലാഭവന്റെ ഗാനമേള. 30 -ന് രാത്രി 7.30 – ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള.
31 – ന് രാതി 7.30 – ന് കൊച്ചിൻ നവദർശന്റെ ഗാനമേള.ഫെബ്രുവരി 1 – ന് രാത്രി 7.30 -ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുന:പ്രതിഷ്ഠിക്കൽ. തുടർന്ന് കൊടിയിറക്കൽ. കൈക്കാരൻമാരായ ടി.ജെ.ജേക്കബ് തലയിണക്കുഴി,ടോണി കുര്യൻ കുഴുപ്പിൽ, എം.സി.മാത്യു വലിയപറമ്പിൽ, തോമസ് ജോസഫ് പുതുശേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.