അതിരമ്പുഴ പള്ളിയിൽ നഗരപ്രദക്ഷിണം ഇന്ന് വൈകുന്നേരം 6 – ന്: നാളെ ( 25-ന് )വെടികെട്ട്: 28, 29, 30, 31 തീയതികളിൽ ഗാനമേള:ഫെബ്രുവരി 1 – ന് തിരുനാൾ സമാപനം:
സ്വന്തം ലേഖകൻ
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന പ്രസിദ്ധമായ റാസ ഇന്ന്. പ്രധാന തിരുനാൾ ദിവസമായ ഇന്നു
വൈകുന്നേരം ആറിന് വലിയ പള്ളിയിൽ നിന്നുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം ആരംഭിക്കും. 7.45-ന് വലിയ പള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം. രാത്രി 9.30 -ന് ബാന്റ് മേള മത്സരം.
ഫെബ്രുവരി 1 നാണ് സമാപനം. ജനുവരി 24, 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ. 24-ന് നടക്കുന്ന നഗരപ്രദക്ഷിണവും 25-ന് 22 വിശുദ്ധരുടെ രൂപങ്ങളുമായി നടക്കുന്ന പകൽ പ്രദക്ഷിണവും ആണ് പ്രധാനപ്പെട്ട പ്രദക്ഷിണങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടവകാംഗങ്ങൾ പ്രാർത്ഥിച്ചൊ രുങ്ങി പ്രദക്ഷിണങ്ങളിൽ 100 ഓളം പൊൻ കുരിശകൾ വഹിക്കുന്നതാണ്ഇപ്രാവശ്യത്തെ തിരുനാളിന്റെ പ്രത്യേകത.
25 – ന് രാത്രി 8 – ന് വെടിക്കെട്ട്. 28 – ന് രാത്രി 7.30 – ന് വോയ്സ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന ഗാനമേള. 29 – ന് രാത്രി 7.30 – ന് ഫാ. ആ ബൽസ് കൊച്ചിൻ കലാഭവന്റെ ഗാനമേള. 30 -ന് രാത്രി 7.30 – ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള. 31 – ന് രാതി 7.30 – ന് കൊച്ചിൻ നവദർശന്റെ ഗാനമേള.ഫെബ്രുവരി 1 – ന് രാത്രി 7.30 -ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുന:പ്രതിഷ്ഠിക്കൽ. തുടർന്ന് കൊടിയിറക്കൽ.