അതിരമ്പുഴയിൽ കരാർ ജീവനക്കാരനു നേരെയുണ്ടായ ആക്രമണം; പ്രതികളെ അന്വേഷിച്ച് കോളനിയിൽ ചെന്ന പൊലീസ് സംഘത്തിനു നേരെ ആക്രമണം; കമ്പിവടിയും വടിവാളുമായുള്ള ആക്രമണത്തിൽ രണ്ടു പൊലീസുകാർക്ക് പരിക്ക്; ഒരാളുടെ തോളെല്ല് പൊട്ടി ; മറയൂരിലും, തെന്മലയിലും, കൊല്ലത്തിനും പിന്നാലെ കോട്ടയത്തും പൊലീസുകാർക്ക് ഗുണ്ടകളുടെ മർദ്ദനം; കണ്ണ് മൂടിക്കെട്ടി നീതിദേവതയും, സർക്കാരും, മനുഷ്യാവകാശ കമ്മീഷനും
തേർഡ് ഐ ബ്യൂറോ
കോട്ടയം: അതിരുമ്പുഴയിൽ കരാർ ജീവനക്കാരനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതിയെ തേടി കോളനിയിൽ എത്തിയ പൊലീസ് സംഘത്തിന് നേർക്ക് ഗുണ്ടാ ആക്രണം.
കമ്പിവടിയും മാരകായുധങ്ങളുമായി പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികളുടെ ആക്രമണത്തിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ കഷ്ടിച്ചാണ് രക്ഷപെട്ടത്. തലയ്ക്കു നേരെ കമ്പവടിയുയപയോഗിച്ചുള്ള അടിയിൽ നിന്നും രക്ഷപെട്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. രണ്ടു പേർക്കാണ് ആക്രണത്തിൽ സാരമായി പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറയൂരിനും കൊല്ലത്തിനും തെന്മലയ്ക്കും പിന്നാലെ കോട്ടയത്തുണ്ടായ ആക്രമണത്തിൽ പൊലീസ് സേനയാകെ പകച്ചു നിൽക്കുകയാണ്. സംഭവത്തിൽ പ്രതിയായ ഒരാളെ പൊലീസ് സംഘം പിടികൂടി.
ആക്രമണത്തിൽ പരിക്കേറ്റ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രാജേഷ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന്റെ തോളെല്ലിനാണ് പൊട്ടലേറ്റിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
അതിരമ്പുഴ പഞ്ചായത്തിന് കീഴിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാർ ജീവനക്കാരൻ കോട്ടോത്ത് സോമന്റെ മകൻ കെ.എസ്. സുരേഷിനെതിരെ (49)ക്രൂരമായ ആക്രമണമുണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരമ്പുഴ കോട്ടമുറി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ഗുണ്ടാ മാഫിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും, എസ്.ഐയുടെയും നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. തുടർന്നു, പരിശോധന നടത്തുന്നതിനിടെ അപ്രതീക്ഷിതമായി പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. കോളിനിയ്ക്കുള്ളിൽ നിന്നും ഗുണ്ടാ സംഘം മാരകായുധങ്ങളും, കമ്പിവടി അടക്കമുള്ളവയുമായി എത്തിയാണ് ആക്രമണം നടത്തിയത്.
രക്ഷപെടാൻ ശ്രമിച്ച പ്രതികൾ പൊലീസുകാരെ മാരകമായി പരിക്കേൽപ്പിച്ചു. ഓടിയെത്തിയ കൂടുതൽ പൊലീസ് സംഘമാണ് പ്രതികളിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ല. രണ്ടു വ്യത്യസ്ത സംഭവങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.