അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തു; വീട്ടുകാര്‍ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തു; വീട്ടുകാര്‍ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു.

അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം.
തോട്ടം തൊഴിലാളി ശ്രീജയുടെ വീടാണ് ആന ഭാഗികമായി തകര്‍ത്തത്. വീട്ടുകാര്‍ പിൻവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം പാലക്കാട് അയിലൂരിലെ പൂഞ്ചേരി, ചള്ള പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണക്കണ്ടം കെ.ബാലചന്ദ്രൻ, പുഞ്ചേരിക്കളം കെ.ചെന്താമരാക്ഷൻ, ജിജോ ഓണായിക്കര എന്നിവരുടെ കൃഷിയിടങ്ങളിലെ 25 ഓളം തെങ്ങുകള്‍, 50ലേറെ വാഴകള്‍, കമുകുകള്‍, കുരുമുളക് എന്നിവയാണ് നശിപ്പിച്ചത്.