അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് കൂട്ടത്തല്ല്;  യുവാവിനെ പതിനഞ്ചോളം പേർ വളഞ്ഞിട്ടു തല്ലുന്നു; യുവാവിനെ  ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് കൂട്ടത്തല്ല്; യുവാവിനെ പതിനഞ്ചോളം പേർ വളഞ്ഞിട്ടു തല്ലുന്നു; യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ
അതിരമ്പുഴ: അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് യുവാക്കളുടെ കൂട്ടയടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പള്ളിമുറ്റത്ത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

നിലത്തുവീണ് കിടക്കുന്ന യുവാവിനെ പതിനഞ്ചോളം പേർചേർന്നു തല്ലിച്ചതയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി.

മുൻവൈരാഗ്യത്തിന്റെ പേരിൽ തമ്മിലടിച്ചിരുന്ന യുവാക്കളുടെ സംഘങ്ങളാണ് പള്ളിയുടെ മുറ്റത്ത് വച്ച് കട്ടുമുട്ടിയപ്പോൾ തമ്മിലടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയ്ക്കിടെ വീണു പോയ രണ്ടു യുവാക്കളെ മറ്റൊരു വിഭാഗത്തിലെ യുവാക്കൾ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

ഇരുവിഭാഗത്തിലുള്ള യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ വീഡിയോ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്ത ശേഷം ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെല്ലുവിളിയും പതിവാണ്.

ഈ സാഹചര്യത്തിൽ അക്രമത്തിൽ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തെക്കണ്ടെത്തുന്നതിനായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.