അധികൃതരുടെ അശ്രദ്ധയിൽ ട്രാക്കിൽ ചോര വീണു: തലയിൽ ഹാമർ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവം: പാലായിലെ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തി വച്ചു

അധികൃതരുടെ അശ്രദ്ധയിൽ ട്രാക്കിൽ ചോര വീണു: തലയിൽ ഹാമർ വീണ് വിദ്യാർത്ഥി ഗുരുതരാവസ്ഥയിലായ സംഭവം: പാലായിലെ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തി വച്ചു

സ്വന്തം ലേഖകൻ

പാലാ: അധികൃതരുടെ അശ്രദ്ധയിൽ കായിക മേളയ്ക്കിടെ തലയിൽ ഹാമർ വീണ് വിദ്യാർത്ഥിയ്ക്ക് പരിക്കേൽക്കാൻ ഇടയായ സംഭവത്തിൽ അധികൃതരുടെ വീഴ്ച വ്യക്തം. സംഭവത്തിൽ അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ പാലാ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത് കൂടാതെ പാലായിൽ നടന്ന അത്‌ലറ്റിക്‌സ് മീറ്റ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വയ്ക്കാനും ഫെഡറേഷൻ തീരുമാനിച്ചിട്ടുണ്ട്.

പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസനാണ് പരിക്കേറ്റത്. തലയിൽ മൂന്നു കിലോയുള്ള ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥിതി അതീവ ഗുരുതമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിന്റെ വളണ്ടിയറായ അഫീലിന്റെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ഹാമർ പതിച്ചായിരുന്നു അപകടം. ജൂനിയർ അത്ലറ്റിക് മീറ്റിനിടെ മറ്റൊരു മത്സരാർഥി എറിഞ്ഞ ജാവലിൻ മാറ്റുന്നതിനിടെയായിരുന്നു അപകടം.

അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾക്ക് ഒരേ ഫിനിഷിങ് പോയിന്റ് നിശ്ചയിച്ചതും ഒരേ സമയം മത്സരം സംഘടിപ്പിച്ചതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം.

എന്നാൽ സംസ്ഥാന അത് ലറ്റിക് അസോസിയേഷൻ ട്രഷറർ ആർ രാമചന്ദ്രൻ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒ​രു​വി​ഭാ​ഗം കാ​യി​കാ​ധ്യാ​പ​ക​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​സ​ഹ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു പാ​ലാ​യി​ല്‍ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നെ​ത്തു​ട​ര്‍​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ജാ​വ​ലി​ന്‍ മ​ത്സ​ര വോ​ള​ണ്ടി​യ​റാ​യി​രു​ന്ന അ​ഫീ​ല്‍ ജാ​വ​ലി​ന്‍ എ​ടു​ക്കാ​നാ​യി ഗ്രൗ​ണ്ടി​ലേ​ക്കു നീ​ങ്ങ​വേ മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ഹാ​മ​ര്‍ ത​ല​യി​ല്‍ വ​ന്നു പ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​ടു​ത്താ​ണ് ഇ​രു മ​ത്സ​ര​വും ന​ട​ന്നി​രു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍​ക്ക​നു​സ​രി​ച്ചു ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ത്ത​താ​ണ് ദു​ര​ന്ത​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ പാ​ലാ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യും അ​ശ്ര​ദ്ധ​യും​മൂ​ലം അ​പ​ക​ട​മു​ണ്ടാ​യ​തി​ന് 338-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്.