Spread the love

ദിവസത്തിന്റെ തുടക്കത്തിൽ അല്ലെങ്കിൽ വർഷാരംഭം നാം കുറെ തീരുമാനങ്ങൾ എടുക്കാറില്ലേ. അവ നടപ്പിലാകാറുണ്ടോ?
നാം എടുക്കുന്ന പല തീരുമാനങ്ങളും അധികകാലം പ്രാവർത്തികമാക്കാൻ സാധിക്കാത്തത് എന്നതിനെ കുറച്ച് ചിന്തിച്ചിട്ടുണ്ടോ?

video
play-sharp-fill

ആന വാ പൊളിക്കുന്നത് പോലെ അണ്ണാൻ വാ പൊളിച്ചാൽ വായി കീറി പോകുകയേയുള്ളു എന്നൊരു പഴമൊഴിയുണ്ട്.

നാം എടുക്കുന്ന തീരുമാനങ്ങൾ ലക്ഷ്യംവയ്ക്കുന്നത് നമുക്ക് നേടാൻ കഴിയാത്തതോ നമ്മുടെ പരിധിക്കപ്പുറമുള്ളതോ വർഷങ്ങളുടെ പരിശ്രമം കൊണ്ട് നേടിയെടുക്കേണ്ടതോ ആണെങ്കിൽ അതൊരിക്കലും നേടാൻ പോകുന്നില്ല എന്ന് സാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് നമ്മുടെ ലക്ഷ്യങ്ങളെ തട്ടുകളായി വിഭജിച്ചു ചെറിയ ചുവടുകൾ വയ്ക്കുവാൻ ചെറിയ തീരുമാനങ്ങളെടുത്തു നടപ്പാക്കാൻ പരിശ്രമിക്കണം. കാരണം ആദ്യ ചുവടുവെപ്പുകളിൽ നിന്നും മാത്രമാണ് അനേകം കാതം ഉള്ള സഞ്ചാരത്തിന്റെ തുടക്കം.

ഉന്തി മരം കേറിയാൽ നെഞ്ചുരയും എന്ന ഒരു പഴഞ്ചൊല്ലുണ്ട്. നിങ്ങൾ എടുക്കുന്ന പല തീരുമാനങ്ങളും പരപ്രേരണ മൂലവും സമ്മർദ്ദം കൊണ്ടുമാകാം.

എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ഈ തീരുമാനത്തെ മനസ്സാൽ ആഗ്രഹിക്കുന്നില്ല എന്നതാണ് ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കാതിരിക്കുന്നതിന് കാരണം.

അതുകൊണ്ട് തീരുമാനങ്ങളെടുക്കുന്നത് സ്വയം തോന്നി മാത്രമാകണം. ഈ തീരുമാനത്തിന് നിങ്ങൾക്ക് ആയിരിക്കണം ഏറ്റവും താൽപര്യമെന്ന് സാരം.

നമ്മുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള യാതൊരു സാഹചര്യങ്ങളും നമുക്ക് ഇല്ലാതിരിക്കെ നാം പുതിയ തീരുമാനങ്ങൾ എടുത്തിട്ട് എന്ത് കഥ.

ഒരു ദിവസമെങ്കിലും നിറവേറ്റിയാൽ അത് തന്നെ വലിയ കാര്യം. അതുകൊണ്ട് നിങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്തുവേണം തീരുമാനങ്ങൾ എടുക്കുവാൻ.

ഉദാഹരണത്തിന് ജോലികഴിഞ്ഞ് പാതി രാത്രിയോടെ എത്തുന്ന ആൾ എങ്ങനെ വെളുപ്പിനെ എഴുന്നേറ്റ് നടക്കാൻ പോകും. അങ്ങനെ സാധിച്ചാൽ തന്നെ അത് എത്ര ദിവസത്തേക്ക് സാധിക്കും.

നാം ചെറിയ ഒരു പ്രതിജ്ഞയെ എടുക്കുന്നുള്ളൂ എങ്കിലും പാലിക്കാനുള്ള പരിശ്രമം കൂടിയേതീരൂ. അല്ലെങ്കിൽ നമ്മുടെ തീരുമാനങ്ങൾ ജലരേഖകൾ ആയിത്തീരുക തന്നെ ചെയ്യും.

ചുരുക്കത്തിൽ ചെറിയ ലക്ഷ്യമാണ് നാം വെച്ചതെങ്കിലും അത് നേടണമെങ്കിൽ പരിശ്രമിക്കണം എന്ന് സാരം. നമ്മുടെ മടിയോ നാളെ ആകട്ടെ എന്ന് ചിന്തയോ ആണ് പ്രതിജ്ഞാ ലംഘനത്തിന്റെ മറ്റുകാരണങ്ങൾ.

പെട്ടെന്ന് റിസൾട്ട് കിട്ടണം ഇല്ലെങ്കിൽ അവരുടെ ആവേശം ഒക്കെ തണുക്കും. പല തീരുമാനങ്ങൾക്കും ഫലം കാണുവാൻ അതിന്റേതായ കാലവിളമ്പം ആവശ്യമുണ്ട്. അത് മനസ്സിലാക്കി ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ മാത്രമേ തീരുമാനത്തിൽ ഉറച്ചു നിൽക്കാനാവൂ.

നാം എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കണമെങ്കിൽ അത് നിരീക്ഷിക്കുന്നതിനുള്ള ഡേറ്റ ആവശ്യമുണ്ട്. അത് നമ്മുടെ പ്രവൃത്തിയെ വിലയിരുത്തുവാനും പുരോഗതി കാണുമ്പോൾ സ്വയം ഉത്തേജിതരാകാനും വേണ്ടിയാണിത്.

രാവിലെ എഴുന്നേറ്റ് ചുമ്മാതെ ഓടിയാൽ പോരാ എത്ര ദൂരം ഓടി എത്ര കാലറി ഉപയോഗപ്പെടുത്തി ടാർഗറ്റ് അച്ചീവ് ചെയ്തോ എന്നൊക്കെ മോണിറ്റർ ചെയ്യുന്നത് നമ്മെ കൂടുതൽ മോട്ടിവേറ്റഡ് ആക്കും എന്ന് സാരം.

ഈ പറഞ്ഞതെല്ലാം നമ്മുടെ തീരുമാനങ്ങളിൽ നിന്നും നമ്മെ പിൻതിരിപ്പിക്കാൻ സാധ്യത ഉള്ളത് ആകയാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക.

അതുകൊണ്ട് ചെറിയ ചുവടുവെപ്പുകൾ ദിവസവും വെച്ച് വലിയ വയലിലേക്ക് മുന്നേറുക. ഒന്നൊന്നായി പരിവർത്തനം ചെയ്യുവാൻ പരിശ്രമിക്കുക. നിങ്ങൾ വരുത്താൻ പോകുന്ന മാറ്റങ്ങൾ നിങ്ങൾ എല്ലാവരുടെയും മുൻപിൽ പ്രഖ്യാപിക്കുന്നത് തന്നെ നിങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലായി നിങ്ങളെ ഉത്തേജിപ്പിക്കുകയും മറ്റുള്ളവർക്ക് നിങ്ങളെ പ്രലോഭിപ്പിക്കാൻ ഉള്ള അവസരം ഇല്ലാതാക്കാനും സഹായിക്കുന്നു.

ഇനി അവ ഒരിക്കൽ നമ്മുടെ തീരുമാനങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിലും നിരാശപ്പെടേണ്ട ഒരു കാര്യവുമില്ല. വീണ്ടും പഴയ രീതിയിലേക്ക് പോകുകയും വേണ്ട. കാരണം തെറ്റുപറ്റുക സ്വാഭാവികവും മാനുഷികവും ആണ്.

അതുകൊണ്ട് വീണ്ടും അത് ആവർത്തിക്കാതിരിക്കാൻ പരിശ്രമിക്കുക മാത്രമാണ് കരണീയം. അവസാനമായി നിങ്ങൾ ഏതെങ്കിലും സ്വഭാവം നവീകരണത്തിന് സ്വയം നോക്കിയിട്ട് സാധിക്കുന്നില്ലെങ്കിൽ ഒരു മനോരോഗ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്.