
ജോലിസ്ഥലത്തെ നീണ്ട ഒരു ദിവസത്തിന് ശേഷമുള്ള നേരിയ അസ്വസ്ഥതയായോ അല്ലെങ്കിൽ രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന ശരീരത്തിന്റെ മരവിപ്പോ ആയാണ് ഇത് പലപ്പോഴും ആരംഭിക്കുന്നത്.
എന്നാൽ,ഇത് വെറും പേശിവലിവും ക്ഷീണവും ആണെന്നാണ് ഭൂരിഭാഗം പേരും വിചാരിക്കുന്നത്. മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, കിടക്കയുടെ പ്രശ്നം അല്ലെങ്കിൽ ഓഫീസ് കസേരകളിൽ അധികനേരം ഇരിക്കുന്നത് എന്നിവയൊക്കെ കാരണമാണ് വേദന വരുന്നതെന്നാണ് ചിലര്‍ കരുതുന്നത്.
പെട്ടെന്ന് വേദന മാറാൻ പെയിൻ കില്ലറുകളെയോ, ചെറിയ സ്ട്രെച്ചിംഗുകളെയോ ചിലർ ആശ്രയിക്കുന്നു. എന്നാൽ ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന,
Whatsapp Group 1 | Whatsapp Group 2 |Telegram Group

നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ഡോക്ടര്‍മാരുടെ അടുത്തെത്തുന്ന എത്തുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
ഇന്ത്യയിലെ യുവതലമുറയ്ക്കിടയിൽ വിട്ടുമാറാത്ത നടുവേദന ഇത്രയധികം വർധിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും എന്തൊക്കെയെന്ന് പരിശോധിക്കാം…
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുക, ആരോഗ്യമില്ലായ്മ, ശാരീരിക അധ്വാനമില്ലായ്മ, അമിതവണ്ണം, മാനസിക സമ്മർദം, ശരിയായ മാര്‍ഗനിര്‍ദേശമില്ലാതെ ചെയ്യുന്ന കഠിനമായ വ്യായാമ മുറകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക ജീവിത ശീലങ്ങളാണ് വിട്ടുമാറാത്ത നടുവേദനക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നുത്.
പല യുവാക്കളും നടുവേദന അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുന്നത് വരെ ഇത്തരം പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യുരുത്.
മനുഷ്യർ ദിവസവും ഇരിക്കാനായി ചെലവഴിക്കുന്ന സമയത്തിന്റെ അളവാണ് ഇതിന് ഏറ്റവും വലിയ കാരണങ്ങളിലൊന്ന്.
വർക്ക് ഫ്രം ഹോം സംസ്കാരം, ഡെസ്ക് ജോലികൾ, ദിവസവും ദീര്‍ഘനേരം ഇരുന്നുള്ള യാത്ര, അമിതമായ സ്ക്രീൻ ഉപയോഗം എന്നിവ ദൈനംദിന ശാരീരിക ചലനങ്ങളെ ഗണ്യമായി കുറച്ചിരിക്കുന്നു. മോശം ശാരീരിക നിലയിൽ മണിക്കൂറുകളോളം ഇരിക്കുന്നത് നട്ടെല്ല്, കഴുത്ത്, താഴത്തെ നടുവിലെ പേശികൾ എന്നിവയ്ക്ക് മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നു.
ആളുകൾ പലപ്പോഴും ലാപ്ടോപ്പുകളിലേക്ക് കൂനിക്കൂടിയിരിക്കുകയോ, ഫോണുകളിലേക്ക് നോക്കാൻ തല കുനിക്കുകയോ, അല്ലെങ്കിൽ കൃത്യമായ സപ്പോർട്ട് ഇല്ലാതെ കട്ടിലുകളിലും സോഫകളിലും ഇരുന്ന് ജോലി ചെയ്യുകയോ ചെയ്യുന്നു.
കാലക്രമേണ, ഇത് പേശികളുടെ ആയാസത്തിനും, കടുപ്പത്തിനും, നട്ടെല്ലിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.







