അസം വന മേഖലയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി; പിടികൂടിയവയില്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പടെ സ്ഫോടക വസ്തുക്കളും; റിപ്പബ്ലിക്ക് ഡേയ്ക്ക് മുൻപേ  ആയുധശേഖരം കണ്ടെത്തിയതിൽ വൻ ആശങ്ക

അസം വന മേഖലയില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി; പിടികൂടിയവയില്‍ ഹാന്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പടെ സ്ഫോടക വസ്തുക്കളും; റിപ്പബ്ലിക്ക് ഡേയ്ക്ക് മുൻപേ ആയുധശേഖരം കണ്ടെത്തിയതിൽ വൻ ആശങ്ക

സ്വന്തം ലേഖിക

ദിസ്പൂര്‍: അസമിലെ വന മേഖലയില്‍ നിന്നും വന്‍ ആയുധ ശേഖരം കണ്ടെത്തി.

കര്‍ബി ആംഗ്ലോംഗ് വനപ്രദേശത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍. റിപ്പബ്ലിക്ക് ഡേയ്ക്ക് മുൻപേ ആയുധശേഖരം കണ്ടെത്തിയതിൽ വൻ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസം പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. കര്‍ബി ഡെമോക്രാറ്റിക് ലിബറേഷന്‍ ഫ്രണ്ട്(കെഡിഎല്‍എഫ്) ഭീകര സംഘടനയിലെ പ്രവര്‍ത്തകരാണ് ഈ വന മേഖലയില്‍ ഒളിച്ച്‌ താമസിച്ചിരുന്നത്.

അവര്‍ സുക്ഷിച്ചിരുന്ന ആയുധങ്ങളാണ് കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കെഡിഎല്‍എഫ് സംഘടനയുടെ തലവന്‍ ജാക്സണ്‍ എന്ന ഭീകരനെ പൊലീസ് വധിച്ചതിന് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

റൈഫിളുകള്‍, പിസ്റ്റല്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, എകെ-47, വെടിമരുന്നറകള്‍ മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് വന മേഖലയില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു.