Spread the love

താരസംഘടന അമ്മയുടെ പ്രശ്നങ്ങളില്‍ പ്രതികരണവുമായി ആസിഫ് അലി രംഗത്ത്. നിവൃത്തികേട് കൊണ്ടായിരിക്കാം അൻസിബയെപ്പോലുള്ളവർക്ക് പ്രതികരിക്കേണ്ടി വരുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങള്‍ സംഘടനയില്‍ തന്നെ തീരണമെന്നും ജാതി മത വിഷയങ്ങള്‍ വരുമ്പോള്‍ സാമാന്യബുദ്ധി ഉപയോഗിച്ച്‌ പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി പറയുന്നു.പുതിയ നേതൃത്വത്തിന് സമയം കൊടുക്കണമെന്നും എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

video
play-sharp-fill

അതേസമയം അൻസിബ തൃക്കാക്കര അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ഓഫീസില്‍ ഇന്ന് ഹാജരായിരുന്നു. ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐക്കും എതിരെ അൻസിബ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പൊലീസിന് കൈമാറിയിരുന്നു. ഈ പരാതിയില്‍ മൊഴിയെടുക്കാൻ ആണ് അൻസിബയെ വിളിപ്പിച്ചിരിക്കുന്നത്. നടൻ ടിനി ടോമിനെതിരെ കടുത്ത വിമർശനം അൻസിബ ഉന്നയിച്ചു. ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ പറഞ്ഞു.