Spread the love

കൊച്ചി:മലയാള സിനിമയിലെ ‘അമ്മ’ സംഘടനയിലെ വിവാദങ്ങള്‍ക്കിടെ തുറന്ന കത്തുമായി നടി മാല പാര്‍വതി.

video
play-sharp-fill

സംഘടനയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ അതീവ ഖേദത്തോടെയാണ് കാണുന്നതെന്ന് മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അമ്മ സംഘടന പ്രതിസന്ധി നേരിട്ടിരുന്നുവെന്നും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അവയില്‍ പലതും സംഘടനയുടെ ആഭ്യന്തര ഭരണനിര്‍വഹണവുമായി നേരിട്ടുള്ള വിഷയങ്ങളായിരുന്നില്ലെന്നും മാല പാര്‍വതി പറഞ്ഞു.

ഇപ്പോള്‍ സംഘടനയിലെ ഉള്‍പ്പോരിന്റെ കേട്ടാലറയ്ക്കുന്ന കഥകളാണ് പുറത്ത് വരുന്നതെന്ന് മാല പാര്‍വതി വിമര്‍ശിച്ചു.

നീനാ കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍,സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കപ്പെടേണ്ടതായിരുന്നു.

ഓഫീസ് മാനേജര്‍ അതുല്യയെ പുറത്താക്കിയ നടപടിയെക്കുറിച്ച് പുറത്തുവന്ന വിവരങ്ങളും ആശങ്കാജനകമാണ്.

അത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് പരാതി വാങ്ങി ആവശ്യമായ അന്വേഷണം നടത്തുകയും ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യേണ്ടതായിരുന്നു.

അന്‍സിബ ഉന്നയിച്ച വിഷയവും സമഗ്രമായ അന്വേഷണത്തിന് വിധേയമാകേണ്ടതാണ്.