Spread the love

ഡൽഹി : ക്ഷേത്ര ദർശനം കഴിഞ്ഞിറങ്ങിയ ബിജെപി കൗൺസിലർക്ക് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ മണ്ഡാവലി വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറായ ശശി ചന്ദ്‌നയ്ക്കാണ് പരിക്കേറ്റത്. കിഴക്കൻ ഡൽഹിയിൽ വെച്ചാണ് ഇവരെ തെരുവിൽ അലഞ്ഞുനടക്കുന്ന പശു ആക്രമിച്ചത്.

video
play-sharp-fill

ജൂൺ 24 ബുധനാഴ്ച രാവിലെ പത്ത് മണിയോടെ തന്റെ മണ്ഡലത്തിലെ ഒരു ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഇവരുടെ നേർക്ക് പശു മുന്നിൽ നിന്ന് കുതിച്ചു വന്ന് ആക്രമിക്കുകയായിരുന്നു. ശശി ചന്ദനയെ കൊമ്പിൽ കോർത്ത പശു അന്തരീക്ഷത്തിലേക്ക് ഉയർത്തി എറിയുകയുമായിരുന്നു.

റോഡിലേക്ക് തലയിടിച്ചു വീണ ശശി ചന്ദ്‌നയുടെ തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ കിഴക്കൻ ഡൽഹി നിർമ്മാൺ വിഹാറിലെ ഒരു ആശുപത്രിയിൽ ഇവർ ചികിത്സയിൽ തുടരുകയാണ്.തന്റെ വാർഡിലെ തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് മുൻപ് തന്നെ മുനിസിപ്പൽ കോർപ്പറേഷനിൽ പലതവണ പരാതികൾ നൽകിയിരുന്നതാണെന്നും എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രിയിൽ വെച്ച് നൽകിയ പ്രതികരണത്തിൽ ശശി ചന്ദ്‌ന വ്യക്തമാക്കി. ഡൽഹിയിലെ തെരുവ് മൃഗങ്ങളുടെ ശല്യവും അതുണ്ടാക്കുന്ന അപകടങ്ങളും വീണ്ടും സജീവ ചർച്ചയാക്കുന്നതാണ് ഈ സംഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group