
തിരുവനന്തപുരം:വിവാദങ്ങൾക്ക് പിന്നാലെ ആര്‍ത്തവ അവധി വിഷയത്തിൽ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയുടെ മലക്കംമറിച്ചില്‍.
വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വിശദീകരണ പോസ്റ്റുമായി ആര്‍ ശ്രീലേഖ രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ത്തവം നാണക്കേടെന്ന് പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന്റെ നയത്തെയാണ് നാണക്കേടെന്ന് വിശേഷിപ്പിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ത്തവം സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ നാണിക്കാനെന്താണ് ഉള്ളതെന്നും ശ്രീലേഖ ചോദിക്കുന്നു.
പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി. എന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാതെ ഓരോരുത്തര്‍ ഓരോന്ന് ക്രിയേറ്റ് ചെയ്ത് സ്വന്തം പേജിലൂടെ ഇട്ട് ഹരം കൊള്ളുന്നതിനെ എന്ത് പറയാന്‍! Menstrual dignity എന്ന് പറഞ്ഞ് ഉത്‌ഘോഷിക്കുന്ന സര്‍ക്കാരിന്റെ ഈ നയത്തെയാണ് നാണക്കേടെന്നു ഞാന്‍ പറഞ്ഞത്. ആര്‍ത്തവത്തില്‍ നാണിക്കാനെന്തിരിരിക്കുന്നു?
അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?’, ആര്‍ ശ്രീലേഖ പറഞ്ഞു.
ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും കഴിഞ്ഞ ദിവസം ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗനിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു







