ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ റീജണൽ ഓഫീസ് സമുച്ചയം കോട്ടയം തിരുനക്കരയിൽ പ്രവർത്തനമാരംഭിച്ചു ; എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഎഫ്ഒ പി.എസ് സുരേഷ് പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു
കോട്ടയം : ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ റീജണൽ ഓഫീസ് സമുച്ചയം കോട്ടയത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഎഫ്ഒ , പി.എസ് സുരേഷ് ഉത്ഘാടനം ചെയ്തു.
ഏഷ്യാനെറ്റ് എച്ച് ആർ & ഐ.ആർ ഹെഡ് ഡി. രവീന്ദ്രനാഥ്, കേബിൾ ആൻഡ് ഫൈബർ ഡിവിഷൻ ഹെഡ് അജി ജോർജ്, എസിവി ആൻഡ് ടെക്നിക്കൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സലിൽ തോമസ്, എ സി എസ് ജനറൽ മാനേജർ രാജീവൻ.കെ, കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നോക് വൈസ് പ്രസിഡൻ്റ് മുരളി നാഗരാജൻ, നെറ്റ്‌വർക്ക് ഓപ്പറേഷൻസ് ജനറൽ മാനേജർ അനിൽകുമാർ.കെ, അഡ്മിൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡൻ്റ് പി.എസ് രാജീവ്, മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജയറാം മേനോൻ, കോട്ടയം റീജിയണൽ സെയിൽസ് മാനേജർ സന്ദീപ് ബി. പിള്ള, ബ്രോഡ്ബാൻഡ് സെയിൽസ് സൗത്ത് ഹെഡ് മനോജ് കെ, കളക്ഷൻ ക്ലസ്റ്റർ ഹെഡ് മുരളീധരൻ സി.റ്റി, തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം സ്റ്റാർ ജംഗഷനിലുണ്ടായിരുന്ന ഓഫീസ് തിരുനക്കര ചിൽഡ്രൻസ് ലൈബ്രറിക്ക് സമീപം കളരിക്കൽ നന്ദനം ആർക്കേഡിലെ ബഹുനില കെട്ടിടത്തിലേക്കാണ് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യനെറ്റ് കോട്ടയം റീജണൽ ഓഫീസ്, ഫൈബർ, ഇൻ്റർനെറ്റ് ഡിപ്പാർട്ടുമെൻ്റുകൾ, എ സി വി ന്യൂസ് ബ്യൂറോ & സ്റ്റുഡിയോ എന്നീ ഓഫീസുകളുടെ പ്രവർത്തനം ഇനി മുതൽ ഇവിടെ നിന്നാണ് ലഭ്യമാകുക.