ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ തകര്‍ത്ത് യു.എ.ഇക്ക് വിജയത്തുടക്കം
ഏഷ്യൻ കപ്പില്‍ വിജയത്തുടക്കവുമായി വരവറിയിച്ച് യു.എ.ഇ. ദോഹ സിറ്റിയിലെ അല്‍ റയ്യാൻ ഖലീഫ ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിസ്റ്റുകള്‍ കൂടിയായ യു.എ.ഇ വരവറിയിച്ചത്.
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് യു.എ.ഇയുടെ ഗംഭീര വിജയം. കാണികള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച യു.എ.ഇ ആദ്യ പാതിയില്‍തന്നെ ഒരു ഗോള്‍ നേടി മുന്നിട്ടുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ യു.എ.ഇയുടെ പ്രതിരോധനിരയെ തകര്‍ത്ത് ഹോങ്കോങ് ഒരു ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. ഇതോടെ അപകടം മണത്ത യു.എ.ഇ കൂടുതല്‍ ശക്തമായ മുന്നേറ്റത്തിലൂടെ രണ്ട് ഗോളുകള്‍ കൂടി തിരിച്ചടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. സുല്‍ത്താൻ ആദില്‍, സെയ്ദ് സുല്‍ത്താൻ, യഹ്യ അല്‍ ഖസ്സാനി എന്നിവരാണ് യു.എ.ഇക്കുവേണ്ടി ഗോള്‍ വല ചലിപ്പിച്ചത്.
കഴിഞ്ഞ രണ്ട് ടൂര്‍ണമെന്‍റിലും സെമിഫൈനലിസ്റ്റുകളായ യു.എ.ഇക്ക് ഹോങ്കോങ് വലിയ എതിരാളികളല്ലെങ്കിലും മികച്ച വിജയം നേടിയതിലൂടെ ടീമിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാമ്ബ്യൻമാരായ ഇറാനുമായുള്ള മത്സരത്തില്‍ ഈ വിജയം യു.എ.ഇക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group